A Complaint has been lodged with the vaikom police against activist Rahul Easwar by Ashokan, father of Akhila , the girl who is now under Hoyse arrest in the controversial religious conversion case being probed by the National Investigation Agency.
അതീവ സുരക്ഷയില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തു. നിയമവശം പരിശോധിച്ച ശേഷം ഐപിസി 406 പ്രകാരം വിശ്വാസവഞ്ചനക്കാണ് കേസെടുത്തതെന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു. വൈക്കം എസ്‌ഐ എം സാഹിലിനാണ് അന്വേഷണച്ചുമതല.